SEARCH


Poomaruthan Theyyam - പൂമാരുതൻ തെയ്യം

Poomaruthan Theyyam - പൂമാരുതൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Poomaruthan Theyyam - പൂമാരുതൻ തെയ്യം

വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യ പൂങ്കന്നി അല്ലെങ്കിൽ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണിത്. ആര്യ പ്പൂമാല എന്ന തെയ്യത്തിന് കെട്ടിക്കോലമില്ല.

ആര്യപ്പൂമാല സ്വർഗ്ഗോദ്യാനം കണ്ടാനന്ദിക്കവെ ദേവസുന്ദരികൾ വന്ന് പുഷ്പങ്ങൾ പറിച്ചെടുക്കുന്നു. ദേവ മല്ലന്മാർ വന്ന് അതു തടഞ്ഞു. പൂമാലഭഗവതി, ആ ദേവമല്ലന്മാരിലൊരുവൻ്റെ സഹായം ചോദിക്കുന്നു. ശിവാംശഭൂതനായ ഒരു മല്ലൻ വിടർന്ന പൂവിൽ വായു രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി അവന് പൂമാരുതൻ എന്ന് പേർ നൽകി. ഭഗവതി അവനെ സഹോദരനെപ്പോലെ കരുതി ആരിയ പൂങ്കാവനത്തിലെത്തി. മലനാട് കാണാൻ അവൻ ആഗ്രഹം പറഞ്ഞു. പക്ഷേ കടൽ കടക്കാൻ മരക്കലം (ചെറുകപ്പൽ) വേണം. ആരിയ രാജാവിൻ്റെ മകൾ പൂരവ്രതമനുഷ്ടിച്ച് പൂങ്കാവിൽ വന്ന സമയം ഭഗവതി അവളിൽ ആവേശിച്ചു. അവൾ ക്ഷീണിച്ചു വീണു. രാജാവ് പ്രശ്നം മുഖേന കാര്യം മനസ്സിലാക്കി. വിശ്വകർമ്മാവിനെ വരുത്തി മരക്കലം പണിയിച്ചു. ആ മരക്കലമേറിയാണ് പൂമാരുതനും പൂമാലഭഗവതിയും മലനാട്ടിലേക്ക് യാത്രആരംഭിച്ചത്. പല അഴിമുഖങ്ങളും കടന്ന് ഏഴിമലയ്കടുത്ത് ആ ദൈവക്കലമടുത്തു. രാമന്തളി കുറുവന്തട്ട അറയിലാണ് ആ ദേവതകൾ ആദ്യം കുടിയിരുന്നത്. മണിയറ, തലേനരി, രാമവില്യം, തുടങ്ങിയ പല സ്ഥാനങ്ങളിലും ആ ദേവതയുടെ സ്ഥാനമുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848